ദുരിതം വിതച്ച് നെടുമങ്ങാട് സത്രം ജംഗ്ഷനിൽ പൈപ്പ് പൊട്ടി ഒഴുകുന്നു
1539872
Saturday, April 5, 2025 6:39 AM IST
നെടുമങ്ങാട്: ജനത്തിരക്കേറിയ നെടുമങ്ങാട് സത്രം ജംഗ്ഷനിൽ റോഡ് വക്കിൽ പൈപ്പ് പൊട്ടി ഒഴുകാൻ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും നടപടിയില്ല.
വിവരം വാട്ടർ അഥോറിറ്റിയിൽ അറിയിച്ചതിനെതുടർന്ന് അധികൃതർ എത്തി പരിശോധന നടത്തുക മാത്രമാണ് ചെയ്തത്. ദിവസങ്ങളായി ശുദ്ധജലം പാഴായി റോഡിലൂടെ ഒഴുകുകയാണ്. ഇതിന് പുറമേ റോഡിൽ വെള്ളംകെട്ടി നിന്ന് യാത്രക്കാർക്കും സമീപത്തെ വ്യാപാരികൾക്കും ഏറെ ദുരിതം ഉണ്ടാക്കുന്നു.
വാട്ടർ അഥോറിറ്റിയുടെ കരാർ ജീവനക്കാരുടെ അനാസ്ഥ ആണ് പൈപ്പ് പൊട്ടൽ പരിഹരിക്കാൻ നടപടി വൈകിപ്പിക്കുന്നത് എന്നാണ് നാട്ടുകാർ പറയുന്നത്.