ശംഖുമുദ്ര പുരസ്കാരം പ്രഖ്യാപിച്ചു
1539861
Saturday, April 5, 2025 6:27 AM IST
തിരുവനന്തപുരം: കലാ സാഹിത്യ ജീവകാരുണ്യ ആരോഗ്യ രംഗത്തെ സമഗ്ര സംഭാവനകൾക്കുള്ള ശംഖുമുദ്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കലാസാഹിത്യ രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം എളിയനാട് പ്രദീപ് ദാമോദരൻ, ബിന്ദു രവി, ലളിത അശോക്, വാസു അരീക്കോട്, വിജയാ മുരളീധരൻ, ഡോ. സിന്ധു ഹരികുമാർ, സി. ജി. ഗിരിജൻ ആചാരി എന്നിവർക്കാണ്. കലാരംഗത്തെ സമഗ്ര സംഭവനക്കുള്ള പുരസ്കാരത്തിന് അങ്കിത എസ്. ബാബു, ഷെരിഫ് കാവലാട് എന്നിവർ അർഹരായി.
അധ്യാപന രംഗത്തെ സമഗ്ര സംഭാവന പുരസ്കാരം ഡോ. വിൽസണ് ജോസിനും ഇംഗ്ലീഷ് സാഹിത്യ രംഗത്ത് ഡോ. കെ. പി. രേണുകയ്ക്കും. ചലച്ചിത്ര രംഗത്തെ സംഭാവനക്ക് അലോഷിയസ് പെരേര, പ്രതീഷ് ശേഖർ, സി.എസ്. മഹേഷ്, ജിന്റോ തോമസ് എന്നിവർക്കും നൽകും. മേയ് 18ന് വൈഎംസിഎ ഹാളിലാണ് അവാർഡ് സമർപ്പണം നടക്കുക.