സ്വദേശി പരിശീലനം ഇന്നു മുതല്‍
1539569
Friday, April 4, 2025 6:40 AM IST
തിരുവനന്തപുരം: സ്വദേശി ഉത്പന്നങ്ങളുടെ നിര്‍മാണ പരിശീലനം ഈ മാസം നാലു മുതല്‍ അടുത്ത മാസം ഒന്‍പതു വരെ വൈഎംസിഎ ഹാളില്‍ നടക്കും. ഗാന്ധി സെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്മെന്റും തിരുവനന്തപുരം വൈഎംസിഎയും കേരള ഗാന്ധി സ്മാരക നിധിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഗാന്ധി സെന്റര്‍ ഫോര്‍ റൂറല്‍ ഡെവലപ്മെന്റ് ഡയറക്ടര്‍ ഡോ.ജേക്കബ് പുളിക്കന്‍ അറിയിച്ചു.
സോപ്പ് ഉത്പന്ന നിര്‍മാണ പരിശീലനം ഇന്നും നാളെയും മറ്റന്നാളുമായി നടക്കും. കണ്‍സ്യൂമര്‍ ഉത്പന്ന നിര്‍മാണം ഏഴ്, എട്ട് തീയതികളിലും മില്ലറ്റ് പരിശീലനം ഒന്‍പത്, 10 തീയതികളിലും നടക്കും. ഭക്ഷ്യ ഉത്പന്ന നിര്‍മാണം 11, 12, 13 തീയതികളിലും ചക്ക ഉത്പന്ന നിര്‍മാണം 14,15,16 തീയതികളിലും കറി മസാലപ്പൊടി നിര്‍മാണം 21, 22 തീയതികളിലും അച്ചാര്‍ നിര്‍മാണം 23, 24 തീയതികളിലുമായി സംഘടിപ്പിക്കും. 25, 26, 27 തീയതികളില്‍ കേക്ക് നിര്‍മാണവും 28, 29 തീയതികളില്‍ കേക്ക് ഡെക്കറേഷനും ഏപ്രില്‍ 30, മേയ് ഒന്ന് തീയതികളില്‍ പേപ്പര്‍ ബാഗ് നിര്‍മാണവും പരിശീലിപ്പിക്കും.
ബേക്കറി, സ്നാക്സ് നിര്‍മാണം മേയ് രണ്ട്, മൂന്ന്, നാല് തീയതികളിലും ഐസ്ക്രീം, ഫ്രൂട്ട് സലാഡ്, പുഡിംഗ് പരിശീലനം അഞ്ച്, ആറ്, ഏഴ് തീയതികളിലും മട്ടുപ്പാവ് കൃഷി പരിശീലനം എട്ട്, ഒന്‍പത് തീയതികളിലും സംഘടിപ്പിക്കും. താല്പര്യമുള്ളവര്ക്ക് 94471 54338, 9495954338 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.