തകർച്ചയുടെ വക്കിൽ തേവൻകോട് പാലം
1539587
Friday, April 4, 2025 6:55 AM IST
കാട്ടാക്കട: നെടുമങ്ങാട് - ഷൊർളക്കോട് മലയോരഹൈവേയിൽ നെയ്യാർ കനാലിനു കുറുകെയുള്ള തേവൻകോട് പാലം തകർച്ചയുടെ വക്കിൽ. നാലു ദശാബ്ദം പഴക്കമുള്ള പാലത്തിന്റെ അറ്റകുറ്റപണികൾ പോലും നടക്കുന്നില്ല. വിശാലമായ റോഡിലുള്ള വീതി കുറഞ്ഞ പാലം രാത്രികാലങ്ങളിൽ അപകടങ്ങൾക്ക് കാരണമാകുന്നു.
ചരക്കുവാഹനങ്ങളും അന്തർസംസ്ഥാന ബസുകളും കടന്നുപോകുന്ന റോഡാണിത്. റോഡുനിർമാണത്തിന്റെ ഭാഗമായി കനാൽ പാലം പൊളിച്ച് ബലവത്തായ പാലം നിർമിക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ജലസേചനവകുപ്പും ഹൈവേ ഡിപ്പാർട്ട്മെന്റും തമ്മിലുള്ള അഭിപ്രായഭിന്നത കാരണം ആ ചർച്ചയും വഴിമുട്ടി. ഒടുവിൽ പാലം പൊളിക്കാതെ തന്നെ റോഡ് പുനരുദ്ധരിച്ചു. പാലം പൊളിക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.