വേങ്കമല ക്ഷേത്ര നട ഇന്ന് തുറക്കും
1539586
Friday, April 4, 2025 6:55 AM IST
കാട്ടാക്കട: എട്ടു ദിവസത്തെ ഉത്സവത്തിനുശേഷം അടച്ചിട്ടിരുന്ന വേങ്കമല ക്ഷേത്രനട ഇന്നു പുലർച്ചെ തുറക്കും. ഗോത്ര ആചാരപ്രകാരം നടത്തിയ ഉത്സവത്തിനുശേഷം ഗിരിവർഗക്കാർ ഉറഞ്ഞുതുള്ളി പ്രശ്നം വിധി പറഞ്ഞതിനുശേഷമാണ് നട അടച്ചത്.
ഉത്സവം അവസാനിക്കുന്ന വെള്ളി കഴിഞ്ഞു വരുന്ന അടുത്ത വെള്ളിയാഴ്ചയാണ് പിന്നെ നടതുറക്കുന്നത്. ഇന്നലെ കാണി ഗോത്രവർഗക്കാർ ചാറ്റുപാടി ദേവിയെ ഉണർത്തുന്നചടങ്ങുകൾ നടത്തി. ഇന്നു പുലർച്ചെ മുതൽ ഭക്തർക്ക് പ്രവേശനം ഉണ്ടായിരിക്കും. ഉച്ചയോടെ അന്നദാനവും നടക്കും.