അനാഥാലയങ്ങൾക്ക് സഹായവിതരണം
1539873
Saturday, April 5, 2025 6:45 AM IST
വെഞ്ഞാറമൂട് : വേനൽ ഒവർസീസിന്റെ ആഭിമുഖ്യത്തിൽ അനാഥാലയങ്ങൾക്ക് സഹായം വിതരണം ചെയ്തു.
നെല്ലനാട് റസ്റ്ററന്റ് ഹാളിൽ നടന്ന ചടങ്ങ് നോർക്ക വെൽഫെയർ ഡയറക്ടർ കെ.സി. സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു.
വേനൽ ഓവർസീസ് ചെയർമാൻ എ.എം. റിയാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ കൺവീനർ താജൂദീൻ ,രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ആശ്രയ ചാരിറ്റബിൾ ട്രസ്റ്റ്, ആശ്രയതീരം, ബാലമുരളി ബാലാശ്രമം, സ്നേഹ സ്പർശം എന്നീ ചാരിറ്റി ട്രസ്റ്റുകൾക്കാണ് സഹായം കൈമാറിയത്.
വേനലിന്റെ പ്രസിഡന്റ് ഷാജി, സെക്രട്ടറി സുമേഷ്. ട്രഷറർ നിസാമുദ്ദീൻ, സുമിത്ത്, സുനിൽ, നൗഫൽ, ഷജീബ്, സുമേഷ് സുന്ദരൻ എന്നിവർ നേതൃത്വം നൽകി.