കരിക്കകം ചാമുണ്ഡി ക്ഷേത്ര ഉത്സവം തുടങ്ങി
1539577
Friday, April 4, 2025 6:51 AM IST
തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു. വൈകുന്നേരം കാട്ടിൽവീട് തറവാ ട്ടിൽ നടന്ന ഗുരുപൂജയോട് കൂടിയാണ് ഉത്സവം തുടങ്ങിയത്. സാംസ്കാരിക സമ്മേളനം മന്ത്രി കെ. ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു.
ദേവസ്വം ബോർഡുകൾ ക്കു പോലും ചെയ്യാൻ കഴിയാത്ത നിരവധി കാര്യങ്ങൾ കുടുംബ ക്ഷേത്രത്തിൽനിന്നും തുടങ്ങി ഇന്നു കേരളം മുഴുവൻ അറിയപ്പെടുന്ന വലിയ ക്ഷേത്രമായി കരിക്കകം ക്ഷേത്രം വളർന്നതായി അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ കരിക്കകത്തമ്മ പുരസ്കാരം സാമൂഹ്യ പ്രവർത്തകനും ടൂറിസം മേഖലയിലെ പ്രമുഖനുമായ ചെങ്കൽ രാജശേഖരൻ നായർക്കു സമ്മാനിച്ചു.
കലാപരിപാടികളുടെ ഉദ്ഘാടനം നടൻ ജയസൂര്യ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എം. രാധ കൃഷ്ണൻ നായർ അധ്യക്ഷത വഹിച്ചു. വി. അശോക് കുമാർ, ഡി.ജി. കുമാരൻ, എസ്. ഗോപകുമാർ, കെ. പ്രതാപചന്ദ്രൻ എന്നിവർ പങ്കെടുത്തു