കരിക്കകം ക്ഷേത്രത്തിൽ ഭക്തജന തിരക്ക്; പൊങ്കാല ഒൻപതിന്
1539862
Saturday, April 5, 2025 6:27 AM IST
തിരുവനന്തപുരം: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിൽ വൻ ഭക്തജനതിരക്ക്. വ്യാഴാഴ്ചയാണ് ഉത്സവം തുടങ്ങിയത്. ഉത്സവ ദിവസം മുതൽ ക്ഷേത്രത്തിൽ രാവിലെയും വൈകുന്നേരവും വൻതിരക്കാണ് അനുഭവപ്പെടുന്നത്. വൈകുന്നേരങ്ങളിലും രാത്രിയിലും നടക്കുന്ന കലാപരിപാടികൾ കാണുന്നതിനും നല്ല തിരക്കായിരുന്നു.
അഞ്ചാം ഉത്സവമായ തിങ്കളാഴ്ച രാവിലെയാണ് ദേവിയെ തങ്കരഥത്തിൽ പുറത്തെഴുന്നള്ളിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് പൊങ്കാല. ക്ഷേത്ര പരിസരത്ത് പൊങ്കാല കലങ്ങളുടെ വില്പനയും തകൃതിയായി നടക്കുന്നു.
ഇന്ന് രാവിലെ ആറിന് ദേവി മഹാത്മ്യം, ഏഴിനു ഭജന, എട്ടിന് ഭക്തിഗാനസുധ, 11.30 ന് നാരയണീയ പാരായണം. വൈകുന്നേരം നാലിനു വാദ്യമേളങ്ങൾ, ആറിന് ശാസ്ത്രിയ നൃത്തങ്ങൾ , ഒൻപതിനു ഗാനമേള.