ബസിൽ കടത്തിയ രണ്ട്കിലോ കഞ്ചാവ് പിടികൂടി
1539869
Saturday, April 5, 2025 6:39 AM IST
ആര്യങ്കാവ്: അന്തർ സംസ്ഥാന പാതയിൽ ആര്യങ്കാവിൽ കെഎസ്ആർടിസി ബസിൽ കൊണ്ടുവന്ന കഞ്ചാവ് എക്സൈസ് പിടിച്ചെടുത്തു.
ആര്യങ്കാവ് എക്സൈസ് ചെക്ക്പോസ്റ്റിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി. ഉദയകുമാറും സംഘവും നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് തെങ്കാശി - തിരുവനന്തപുരം കെഎസ്ആർടിസി ബസിലെ യാത്രക്കാരനിൽ നിന്ന് കഞ്ചാവ് പിടിച്ചത്.
ഏരൂർ പാണയത്ത് സരസ്വതി വിലാസത്തിൽ സജീവ് കുമാർ (45) എന്ന ആളിൽ നിന്നും 2.190 കിലോ കഞ്ചാവ് ആണ് പിടിച്ചെടുത്തത്. അറസ്റ്റിലായ പ്രതിക്കെതിരേ എൻഡിപിഎസ് കേസെടുത്തു.