മരംവീണ് വീട് തകർന്നു
1539855
Saturday, April 5, 2025 6:27 AM IST
വെള്ളറട: ഇന്നലെ ഉച്ചയ്ക്ക് മലയോര മേഖലയില്‍ തിമിര്‍ത്തു പെയ്ത മഴയില്‍ വ്യാപക നാശനഷ്ടം. രാവിലെ ചാറ്റല്‍ മഴയുണ്ടായിരുന്നു. ശക്തമായ കാറ്റടിച്ചടോടെ മരങ്ങള്‍ ഒടിഞ്ഞുവീണു. ഉച്ചയ്ക്ക് ശക്തമായ മഴയും കാറ്റുമായതോടെ നാശനഷ്ടങ്ങൾ വ്യാപകമായി.
കാരക്കോണം തട്ടിട്ടമ്പലം പത്മവിലാസത്തില്‍ രാജേന്ദ്രന് നായരുടെ വീടിന് പുറത്തു മരം വീണ് വീട് ഭാഗികമായി തകര്‍ന്നു. ഷീറ്റിട്ട വീടാണ് തകര്‍ന്നത്. കുട്ടികള്‍ ഉള്‍പ്പെടെ കുടുംബാംഗങ്ങള്‍ വീട്ടിലുണ്ടായിരുന്ന സമയത്തായിരുന്നു അപകടം.
വീട്ടിലുള്ളവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. ലക്ഷം രൂപയിലധികം നാശനഷ്ടമാണ് സംഭവിച്ചത്. വെള്ളറട ടൗണിനു സമീപത്തുള്ള ജെഎം ഹാള്‍ വെള്ളത്തില്‍ മുങ്ങി. പ്രദേശത്തെ കൃഷിഭൂമികളില്‍ വെള്ളം കയറി. ഉണങ്ങി വരണ്ട കിടന്ന തോട്ടിൽ നീരൊഴുക്കിനും മഴ കാരണമായി.