മിഷനറിമാരെ ആക്രമിച്ചതിൽ പ്രതിഷേധം
1539568
Friday, April 4, 2025 6:40 AM IST
തിരുവനന്തപുരം: മധ്യപ്രദേശിലെ ജബൽപുരിൽ ജൂബിലി തീർഥാടകർക്കെതിരെ നടന്ന ആക്രമണത്തെ ലൂർദ് ഫൊറോന പള്ളിയിൽ ചേർന്ന സൺഡേ സ്കൂൾ, മിഷൻ ലീഗ്, മാതൃവേദി-പിതൃവേദി, യുവദീപ്തി സംഘടനകളുടെ സംയുക്ത സമ്മേളനം അപലപിച്ചു.
മിഷനറിമാർക്കെതിരെ വർധിച്ചുവരുന്ന അക്രമത്തിൽ യോഗം പ്രതിഷേധിച്ചു. വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹ്യ സേ വന മേഖലകളിൽ കത്തോലിക്കാ സ്ഥാപനങ്ങളും മിഷനറിമാരും രാജ്യത്തിനുവേണ്ടി ചെയ്യുന്ന സേവനങ്ങൾ അവഗണിക്കപ്പെടുന്നതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി. പൗരാവകാശങ്ങൾ സംരക്ഷിക്കുവാൻ ഉത്തരവാദിത്തപ്പെട്ട സർക്കാരും സംവിധാനങ്ങളും ഉണർന്നു പ്രവർത്തിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ലൂർദ് ഫൊറോന വികാരി മോൺ. ജോൺ തെക്കേക്കര ഉദ്ഘാടനം ചെയ്തു. പിതൃവേദി പ്രസിഡന്റ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഫാ. ജോസഫ് പൊന്നാറ്റിൽ, ഫാ. മാത്യു മരങ്ങാട്ട്, കൈക്കാരന്മാരായ സേവ്യർ സെബാസ്റ്റ്യൻ അനുഗ്രഹ്, ജെ.കെ. ആന്റണി കൈതപ്പറന്പിൽ, ജോയ് ജോസഫ് ചെന്നിക്കര, കെ.എം. തോമസ് കുന്നക്കാട്ട്, മാതൃവേദി പ്രസിഡന്റ് മീര ഷാജി, യുവദീപ്തി പ്രസിഡന്റ് ആഷിൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. മിഷൻലീഗ് പ്രതിനിധി ഡേവിസ് ടിജോ സ്വാഗതം പറഞ്ഞു.