വിദ്യാർഥിനികള്‍ ഏറ്റുമുട്ടി
1539857
Saturday, April 5, 2025 6:27 AM IST
പാറശാല: ധനുവച്ചപുരം ഗവ.ഐടിഐയില്‍ വിദ്യാര്‍ഥിനികള്‍ തമ്മില്‍ കയ്യാങ്കളിയും സംഘട്ടനവും. പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥിനികളെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു എംസിഇഎ വിദ്യാര്‍ഥിനിയും രണ്ട് എംഎംവി വിദ്യാര്‍ഥികൾക്കുമാണ് പരിക്കേറ്റത്.
കഴിഞ്ഞ ഹോളി ദിനത്തില്‍ രണ്ട് വകുപ്പുകളിലെ വിദ്യാര്‍ഥിനികള്‍ തമ്മില്‍ വക്കേറ്റം നടന്നിരുന്നു. ഇതിലെ വൈരാഗ്യമാണ് ഇന്നലത്തെ ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നത്. പാറശാല പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.