കരിക്കകം പൊങ്കാലമഹോത്സവം: മദ്യനിരോധനം ഏര്‍പ്പെടുത്തി
1539259
Thursday, April 3, 2025 6:42 AM IST
പേരൂര്‍ക്കട: കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഒന്പതിനു ക്ഷേത്രത്തിനു സമീപത്തെ കഴക്കൂട്ടം ബിവറേജസ് ഔട്്ലെറ്റിൽ മദ്യവില്‍പ്പന നിരോധിച്ചതായി ജില്ലാ കളക്ടര്‍ അനുകുമാരി അറിയിച്ചു.
ക്ഷേത്രത്തില്‍ പൊങ്കാലയര്‍പ്പിക്കാനെത്തുന്ന സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനുമാണ് ഇതെന്നും കളക്ടര്‍ വ്യക്തമാക്കി.