ലോറൻസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ 28-ാമത് ഓർമപെരുന്നാൾ 7,8 തീയതികളിൽ
1538930
Wednesday, April 2, 2025 6:31 AM IST
തിരുവനന്തപുരം: ലോറൻസ് മാർ അപ്രേം മെത്രാപ്പോലീത്തയുടെ ഇരുപത്തിയെട്ടാമത് ഓർമപെരുന്നാൾ ഏഴ്, എട്ട് തീയതികളിൽ ആചരിക്കും. ഏഴിനു രാവിലെ ഏഴിന് നെയ്യാറ്റിൻകര വൈദിക ജില്ലയിലെ മാർ അപ്രേം നഗർ ദേവാലയത്തിൽ മാർത്താണ്ഡം രൂപതാധ്യക്ഷൻ വിൻസന്റ് മാർ പൗലോസ് മെത്രാപ്പോലീത്തയും, പാറശാല രൂപതാ അധ്യക്ഷൻ തോമസ് മാർ യൗസേബിയോസും വിശുദ്ധകുർബാന അർപിക്കും.
തുടർന്നു പാറശാല രൂപത സമിതിയുടെ നേതൃത്വത്തിൽ ഛായാചിത്രപ്രയാണം നടത്തും. ഓർമ പെരുന്നാളിനോടനുബന്ധിച്ച് മാർത്താണ്ഡം രൂപത എംസിഎയുടെ നേതൃത്വത്തിൽ പിൻങ്കുളം ദേവാലയത്തിൽ നിന്നും പദയാത്രയും നടത്തും. വാഹനയാത്രയും പദയാത്രയും വൈകുന്നേരത്തോടെ മാർത്താണ്ഡം കത്തീഡ്രൽ പള്ളിയിലെത്തിച്ചേരും.