തി​രു​വ​ന​ന്ത​പു​രം: ക​രി​ക്ക​കം ശ്രീ​ചാ​മു​ണ്ഡി ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല മ​ഹോ​ത്സ​വം നാ​ളെ മു​ത​ൽ ഒ​ന്പ​തു​വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. നാ​ളെ വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന ഗു​രു​പൂ​ജ​യോ​ടു​കൂ​ടി ഉ​ത്സ​വ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഈ ​വ​ർ​ഷ​ത്തെ ക​രി​ക്ക​ക​ത്ത​മ്മ പു​ര​സ്കാ​രം ചെ​ങ്ക​ൽ രാ​ജ​ശേ​ഖ​ര​ൻ​നാ​യ​ർ​ക്ക് സ​മ്മാ​നി​ക്കും.

ഉ​ത്സ​വ​നാ​ളു​ക​ളി​ൽ ഡാ​ൻ​സ്, ഗാ​ന​മേ​ള, കോ​മ​ഡി ഷോ ​എ​ന്നി​വ ന​ട​ക്കും. അ​ഞ്ചാം ഉ​ത്സ​വ​മാ​യ തി​ങ്ക​ളാ​ഴ്ച​യും ആ​റാം ഉ​ത്സ​വ​മാ​യ ചൊ​വ്വാ​ഴ്ച​യും ദേ​വി​യെ ത​ങ്ക​ര​ഥ​ത്തി​ൽ പു​റ​ത്തെ​ഴു​ന്ന​ള്ളി​ക്കും. ഏ​ഴാം ഉ​ത്സ​വ​മാ​യ ബു​ധ​നാ​ഴ്ച രാ​വി​ലെ 9.40നാ​ണ് പൊ​ങ്കാ​ല.