ബഹുനില മന്ദിരത്തിന്റെ നിർമാണോദ്ഘാടനം
1539252
Thursday, April 3, 2025 6:41 AM IST
നെടുമങ്ങാട്: ഗവ. ടൗൺ യുപിഎസിൽ നിർമിക്കുന്ന ബഹുനില മന്ദിരത്തിന്റെ നിർമാണോദ്ഘാടനം മന്ത്രി ജി.ആർ. അനിൽ നിർവഹിച്ചു. നഗരസഭാ ചെയർപേഴ്സൺ സി.എസ്. ശ്രീജ അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. സതീശൻ സ്വാഗതം പറഞ്ഞു. നഗരസഭ വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. വസന്തകുമാരി, മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ഹരികേശൻ നായർ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. സിന്ധു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. അജിത,
കൗൺസിലർമാരായ ആദിത്യ വിജയകുമാർ, വിനോദിനി, സിപിഎം ഏരിയാ സെക്രട്ടറി കെ.പി. പ്രമോഷ്, സിപിഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി പാട്ടത്തിൽ ഷെരീഫ്, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി. അർജുനൻ, ബിജെപി നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് സജ്ന എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഷൈജ നന്ദി പറഞ്ഞു.