വെള്ളായണി ക്ഷേത്രത്തിൽ കളങ്കാവൽ
1538937
Wednesday, April 2, 2025 6:31 AM IST
നേമം: വെള്ളായണി ക്ഷേത്രത്തിൽ അശ്വതി പൊങ്കാല ഉത്സവത്തോടനുബന്ധിച്ചു നടന്ന കളങ്കാവൽ ദർശിക്കാൻ എത്തിയത് ആയിരങ്ങൾ. പൊങ്കാലയ്ക്കുശേഷം രാത്രിയിലാണ് കളങ്കാവൽ നടന്നത്. ക്ഷേത്രത്തിലെ മൂത്ത വാത്തി ശിവകുമാറാണു ദേവിയുടെ തങ്കതിരുമുടി ശിരസിലേറ്റി നൃത്തംവച്ചത്.