കേശവപുരം ക്ഷേത്രത്തിൽ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം
1538932
Wednesday, April 2, 2025 6:31 AM IST
തിരുവനന്തപുരം: കേശവപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 18-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞം അഞ്ചു മുതല്‍ 13 വരെ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഭാഗവത സ്വാദ്ധ്യായസമിതിയും ക്ഷേത്രസമിതിയും സംയുക്തമായി നടത്തുന്ന മഹായജ്ഞത്തില്‍ ഭാഗവതകഥാകോകിലം മള്ളിയൂര്‍ പരമേശ്വരന് നമ്പൂതിരിയാണ് യജ്ഞാചാര്യനാകുന്നത്.
18-ാമത് ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന്റെ ഉദ്ഘാടനം അഞ്ചിന് വൈകുന്നേരം 5.30ന് അമൃതാനന്ദമയി മഠത്തിലെ സ്വാമി ശിവാമൃതാനന്ദപുരി ഭദ്രദീപം തെളിയിച്ചു നിര്‍വഹിക്കും. പുതിയില്‍ ഇല്ലം ഉണ്ണികൃഷ്ണന് നമ്പൂതിരിയാണ് ഭാഗവത പ്രഭാഷണം നടത്തുന്നത്.
വിഷുവിനോടനുബന്ധിച്ച് 14ന് രാവിലെ നാലിന് വിഷുക്കണിദര്‍ശനവും വിഷുക്കൈനീട്ടവും ഉണ്ടായിരിക്കും. പരിപാടികളിലേക്ക് എല്ലാ ഭക്തജനങ്ങളെയും ക്ഷണിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ എം. അനില്‍കുമാര്‍, രക്ഷാധികാരി എന്‍. അയ്യപ്പന് ഉണ്ണിത്താന്, സെക്രട്ടറി എസ്. മധുസൂദനന് നായര്‍ എന്നിവര്‍ അറിയിച്ചു.