ശുദ്ധജല വിതരണം നാളെ പുനഃസ്ഥാപിക്കും
1539240
Thursday, April 3, 2025 6:28 AM IST
തിരുവനന്തപുരം: അറ്റകുറ്റപ്പണികളെ തുടര്‍ന്ന് ഇന്നലെ മുതല്‍ മുടങ്ങിയ ശുദ്ധജല വിതരണം നാളെ രാവിലെ എട്ടുമണിയോടെ പുനഃസ്ഥാപിക്കുമെന്നു വാട്ടര്‍ അഥോറിറ്റി അധികൃതര്‍ അറിയിച്ചു.
അരുവിക്കരയില്‍നിന്ന് ഐരാണിമുട്ടത്തേക്കു പോകുന്ന ട്രാന്സ്മിഷന് മെയിനിലെ പിടിപി വെന്‍ഡിംഗ് പോയിന്റി നു സമീപമുള്ള കേടായ ബട്ടര്‍ഫ്ളൈ വാല്‍വ് മാറ്റി സ്ളൂയിസ് വാല്‍വ് ഘടിപ്പിക്കുന്ന പ്രവൃത്തി, പിടിപി നഗറില്‍ നിന്നും നേമം വട്ടിയൂര്‍ക്കാവ് സോണിലേക്കുള്ള ജലലഭ്യത സുഗമമാക്കുന്നതിന്റെ ഭാഗമായി ഫ്ളോമീറ്ററും വാല്‍വും സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തി,
തിരുവനന്തപുരം നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കരമന ശാസ്ത്രി നഗര്‍ അണ്ടര്‍പാസിന് അടുത്തുള്ള ട്രാന്സ്മിഷന് മെയിനിന്റെ അലൈന്മെന്റ് മാറ്റിയിടുന്ന പ്രവൃത്തി എന്നി വയുമായി ബന്ധപ്പെട്ട് അരുവിക്കരയിലെ 74 എംഎല്‍ഡി ജലശുദ്ധീകരണശാല പൂര്‍ണമായും പ്രവര്‍ത്തനം നിര്ത്തിവയ്ക്കേണ്ടിവരുന്നതിനാലാണു നഗരത്തില്‍ ഇന്നലെ മുതല്‍ ശുദ്ധ ജല വിതരണം തടസപ്പെട്ടത്.
കുടിവെള്ളത്തിനായി 80753 53009 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.