കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവ് പിടിയില്‍
1538931
Wednesday, April 2, 2025 6:31 AM IST
പൂന്തുറ: വില്പ്പനയ് ക്കായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവിനെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ വില്ലേജില്‍ അമ്പലത്തറ വാര്‍ഡില്‍ അശ്വതി ഗാര്‍ഡന്‍സ് ടി.സി -48 / 40 -ല്‍ നിന്നും ടി.സി -48 / 190 ടിആര്‍എ 22 /1 -ല്‍ വാടകയ്ക്ക് താമസിക്കുന്ന റാഫിയുടെ മകന് അനസിനെ (37)യാണ് പോലീസ് പിടികൂടിയത്.
കഴിഞ്ഞദിവസം രാവിലെ പഴഞ്ചിറ ക്ഷേത്രത്തിനുസമീപത്തുനിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്. അനസിന്റെ കൈയില്‍ നിന്നും 118 ഗ്രാം കഞ്ചാവും 1.8 ഗ്രാം ഹാഷിഷ് ഓയിലും പോലീസ് കണ്ടെടുത്തു. പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവും ഹാഷിഷ് ഓയിലും പിടിച്ചെടുത്തത്.
പൂന്തുറ എസ്എച്ച്ഒ സാജു, എസ്ഐ ജയപ്രകാശ് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.