തൊഴിലാളി കെട്ടിടത്തിൽ നിന്നു വീണു മരിച്ചു
1538790
Wednesday, April 2, 2025 2:23 AM IST
കോവളം : വണ്ടിത്തടത്ത് നിർമാണം നടന്നു വരുന്ന കെട്ടിടത്തിൽ നിന്നു വീണയാൾ മരിച്ചു. കെട്ടിട നിർമാണ തൊഴിലാളിയായ പൂങ്കുളം പുന്നവിള പുത്തൻവീട്ടിൽ സനൽ (55) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടിനായിരുന്നു അപകടം. വണ്ടിത്തടം പെട്രോൾ പമ്പിന് സമീപം നിർമാണം നടന്നുകൊണ്ടിരിക്കുന്ന മൂന്നുനില കെട്ടിടത്തിലാണ് അപകടം നടന്നതെന്ന് കോവളം പോലീസ് പറഞ്ഞു.
അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇയാളെ ഉടൻ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയ്ക്ക് ഒരുമണിയോടെ മരണപ്പെട്ടു. ഭാര്യ : ബിന്ദു. മക്കൾ : ശരണ്യാ സനൽ, ശ്യാമ സനൽ. മരുമക്കൾ : പ്രദീപ്, വിഷ്ണു.