പേ​രൂ​ര്‍​ക്ക​ട: പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ക്ര​മി​ച്ച സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി. ജ​ഗ​തി ചു​ള്ള​ത്ത് വീ​ട്ടി​ല്‍ പ​ന്തം ജ​യ​ന്‍ എ​ന്നു​വി​ളി​ക്കു​ന്ന ജ​യ​ന്‍ (42), ഇ​യാ​ളു​ടെ സ​ഹോ​ദ​ര​ന്‍ പ​ന്തം പ്ര​ദീ​പ് എ​ന്നു​വി​ളി​ക്കു​ന്ന പ്ര​ദീ​പ് (46). ജ​ഗ​തി പ​ണം​പ​ഴ​ഞ്ഞി കു​ളം​നി​ക​ത്തി​യ വീ​ട്ടി​ല്‍ വി​ഷ് ണു എ​ന്നു​വി​ളി​ക്കു​ന്ന ദി​നേ​ഷ് (30) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടു​കൂ​ടി​യാ​ണ് കേ​സി​ന്നാ​സ് പ​ദ​മാ​യ സം​ഭ​വം.

സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ഡ​പ്യൂ​ട്ടി പ്രി​സ​ണ്‍ ഓ​ഫീ​സർ എ​സ്.​എ​ന്‍. അ​നീ​ഷ് ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. ജ​യി​ല്‍ കോ​മ്പൗ​ണ്ടി​ലു​ള്ള ഗ​ണ​പ​തി​ക്ഷേ​ത്ര​ത്തി​ല്‍ ഗാ​ന​മേ​ള​യ് ക്കി​ടെ ജ​യ​ന്‍ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘം മ​ദ്യ​ല​ഹ​രി​യി​ലെ​ത്തു​ക​യും നൃ​ത്ത​മാ​ടു​ക​യും ചെ​യ്തു. അ​നീ​ഷ് ഉ​ള്‍​പ്പെ​ട്ട നാ​ലം​ഗ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​തു ത​ട​ഞ്ഞ​തി​നാ​യി​രു​ന്നു ആ​ക്ര​മ​ണം.

ത​ല​കൊ​ണ്ടു​ള്ള ഇ​ടി​യി​ല്‍ അ​നീ​ഷി​ന്‍റെ മൂ​ക്കി​ന്‍റെ പാ​ലം പൊ​ട്ടു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തെ ആ​ദ്യം തി​രു​വ​ന​ന്ത​പു​രം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് എ​സ്.​പി. ഫോ​ര്‍​ട്ട് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. പൂ​ജ​പ്പു​ര സി​ഐ പി. ​ഷാ​ജി​മോ​ന്‍, എ​സ്​ഐ സു​ധീ​ഷ് എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘം അ​റ​സ്റ്റു​ചെ​യ്തു. കോടതിയിൽ ഹാജരാക്കി യ പ്ര​തി​ക​ളെ പതിനാലു ദിവസ ത്തേക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.