മദ്യവിൽപ്പന: യുവാവ് പിടിയിൽ
1538936
Wednesday, April 2, 2025 6:31 AM IST
നേമം: വീട്ടിൽ വിദേശ മദ്യം ചില്ലറ വിൽപ്പന നടത്തിയിരുന്ന യുവാവ് പിടിയിൽ. പാപ്പനംകോട് എസ്റ്റേറ്റ് മലമേൽകുന്ന് പേരയത്ത് താമസം കുപ്പി ബിനു എന്ന ബിനു(35)നെയാണ് സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്നും അര ലിറ്ററിന്റെ 36 കുപ്പികൾ പിടിച്ചെടുത്തു. അവധി ദിവസങ്ങളിൽ വിൽപ്പനയ്ക്ക് വാങ്ങി സൂക്ഷിച്ചിരുന്നതാണ്.