കാട്ടാൽ ഭദ്രകാളി ക്ഷേത്രത്തിൽ പറണേറ്റ് ഉത്സവം കൊടിയേറി
1538951
Wednesday, April 2, 2025 6:44 AM IST
കാട്ടാക്കട: കാട്ടാൽ ഭദ്രകാളി ക്ഷേത്ര തൂക്ക പറണേറ്റ് ഉത്സവം കൊടിയേറി. ഉത്സവം 18ന് സമാപിക്കും. ഇന്നലെ രാത്രി 7.35നു മുടിപ്പുര തന്ത്രി മഹാദേവൻ പോറ്റി, പൂജാരി മുരുകൻ എന്നിവർ ചേർന്ന് ഉത്സവത്തിനു കൊടിയുയർത്തി.
തുടർന്ന് എംഎൽഎമാരായ ഐ.ബി. സതീഷ്, ജി. സ്റ്റീഫൻ, കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ, മുടിപ്പുര രക്ഷാധികാരി എട്ടിരുത്തി മുരളീധരൻനായർ എന്നിവർ ചേർന്ന് ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. രാത്രി 9.10നു ദേവിയുടെ തിരുമുടി പച്ചപ്പന്തലിൽ പാടി കുടിയിരുത്തി.
ഇക്കുറി തൂക്കവും, പറണേറ്റും ഉൾപ്പെടെ നടക്കും. ഇന്നു വൈകുന്നേരം അഞ്ചിനു കലാസന്ധ്യ, രാത്രി ഏഴിനു സംഗീതാർച്ചന, എട്ടിനു ഭജന, 8.30ന് ഫ്യൂഷൻ തിരുവാതിര, രാത്രി ഒന്പതിനു കൈകൊട്ടിക്കളി, 10-ന് വിൽക്കലാമേള. നാളെ പുലർച്ചെ രണ്ടിന് കാട്ടാലമ്മ കിഴക്കുദിക്ക് ബലിക്കളമായ വാനറത്തലയിലേക്ക് എഴുന്നള്ളും.