ആശമാർക്ക് ഐക്യദാർഢ്യവുമായി മുടിമുറിച്ച് യൂത്ത് കോണ്‍ഗ്രസ്് പ്രവർത്തകർ
1538933
Wednesday, April 2, 2025 6:31 AM IST
തിരുവനന്തപുരം: ആശമാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുടി മുറിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ. സെക്രട്ടേറിയറ്റിനു മുന്നിലെ ആശ പ്രവർത്തകരുടെ സമരവേദിയിലെത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ ഐക്യദാർഢ്യം പ്രഖ്യാപിച്ചു മുടിമുറിച്ചത്. ഒറ്റശേഖരപുരം മണ്ഡലം പ്രസിഡന്റ് ഷിജു തടത്തിൽ, വൈസ് പ്രസിഡന്റ് സുനിൽ വട്ടപ്പറന്പ്, ജനറൽ സെക്രട്ടറി അനി ആനക്കുഴി എന്നിവരാണ് മുടി മുറിച്ചത്.
ആശമാർക്കുള്ള പിന്തുണ ദിനംപ്രതി വർധിച്ചു വരുകയാണ്. സമരത്തിന്റെ 50-ാം ദിവസം മുടിമുറിച്ച ആശ പ്രവർത്തകർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസമാണ് ഇവർക്ക് ഐക്യദാർഢ്യവുമായി പ്രവർത്തകരെത്തിയത്. നീതി ലഭിക്കും വരെ തങ്ങളും ഒപ്പമുണ്ടെന്ന സന്ദേശം പകരാൻ വേണ്ടിയാണ് മുടി മുറിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പറഞ്ഞു.