കുരിശുമല തീര്‍ഥാടന കേന്ദ്രത്തില്‍ കുടുംബശ്രീ വിപണനമേള
1539242
Thursday, April 3, 2025 6:28 AM IST
വെള്ളറട: തെക്കന്‍ കുരിശുമല തീര്‍ഥാടനകേന്ദ്രത്തില്‍ പെരുങ്കടവിള ബ്ലോക്കിലെ കുടുംബശ്രീ സംരംഭകരുടെ മേന്മയുള്ള വിവിധ ഇനം ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണന മേളയും പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെ. ഷൈന്‍ കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
പഞ്ചായത്തംഗം വി. നളിനകുമാര്‍ അധ്യക്ഷതവഹിച്ചു. സിഡിഎസ് ചെയര്പേഴ്സന് കെ. സുധ കുമാരി സ്വാഗതം പറഞ്ഞു. ബ്ലോക്ക് കോ-ഓർഡിനേറ്റര്‍ സുചിത്ര, എംഇസിമാരായ ലിജി, ഡി.ആർ. ഗോപിക,
ആര്. പ്രവീണ, പ്രിയ, അമൃത, വെള്ളറട സിഡിഎസ് അക്കൗണ്ടന്റ് വിജിനി ദാസ് എന്നിവര്‍ പങ്കെടുത്തു. മായം ചേരാത്ത ശുദ്ധമായ വിവിധ തരം മില്ലറ്റുകള്, വിവിധ ഇനം പായസം തുടങ്ങിയ ഭക്ഷണ ഇനങ്ങള്‍ മേളയില്‍ ഉള്‍പ്പെടുന്നു.