വെ​ള​ള​റ​ട: രാ​ജ്യാ​ന്ത​ര തീ​ര്‍​ഥാ​ട​ന​കേ​ന്ദ്ര​മാ​യ തെ​ക്ക​ന്‍ കു​രി​ശു​മ​ല 68-ാ മ​ത് തീ​ര്‍​ഥാ​ട​ന​ത്തി​ന്‍റെ മൂ​ന്നാംദി​നം തീ​ര്‍​ഥാ​ട​ക​രു​ടെ തി​ര​ക്ക് വ​ര്‍​ധി​ച്ചു. അ​പ്ര​തീ​ഷി​ത​മാ​യി ഉ​ച്ച​യ്ക്ക് പെ​യ്ത വേ​ന​ല്‍ മ​ഴ തീ​ര്‍​ഥാട​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി. രാ​വി​ലെ പത്തിനു നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത സം​ഘ​ടി​പ്പി​ച്ച "യു​വ​ത 20 25' യു​വ​ജ​ന സം​ഗ​മം ഫാ. അ​രു​ണ്‍ കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

"യു​വ​ജ​നം ക്രി​സ്തു​വി​ലേ​യ്ക്ക്' എ​ന്ന​താ​യി​രു​ന്നു വി​ഷ​യം. ഫാ ​അ​രു​ണ്‍ പി. ​ജി​ത്ത് ആ​മു​ഖ സ​ന്ദേ​ശം ന​ല്‍​കി. പു​തി​യ കാ​ല​വും രാ​സ​ല​ഹ​രി​യും എ​ന്ന വി​ഷ​യ​ത്തി​ല്‍ കേ​ര​ള ല​ഹ​രി നി​ര്‍​മാ​ര്‍​ജന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ അ​മ്പൂ​രി ക്ലാ​സ് എ​ടു​ത്തു. വൈ​കു​ന്നേ​രം 4.30ന് ​ന​ട​ന്ന പെ​ന്തി​ഫി​ക്ക​ല്‍ ദി​വ്യ​ബ​ലി​യ്ക്ക് നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത സ​ഹ മെ​ത്രാ​ന്‍ ഡോ. സെ​ല്‍​വ​രാ​ജ​ന്‍ ദാ​സ​ന്‍ മു​ഖ്യകാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു.

സം​ഗ​മ വേ​ദി​യി​ലും ആ​രാ​ധ​നാ ചാ​പ്പ​ലി​ലും നെ​റു​ക​യി​ലും ന​ട​ന്ന തി​രു​ക​ര്‍​മ​ങ്ങ​ള്‍​ക്ക് ഫാ. സു​രേ​ഷ് ബാ​ബു, ഫാ. ​അ​നു, ഫാ ​അ​രു​ണ്‍ പി. ​ജി​ത്ത്, ഫാ. ജ​സ്റ്റി​ന്‍ ഫ്രാ​ന്‍​സിസ്, ഫാ. ജോ​യി മ​ത്യാ​സ്, ഫാ. സാ​ബു ക്രി​സ്റ്റീ​ന്‍, ഫാ ​ജി​പി​ന്‍​ദാ​സ്, റ​വ. അ​ഖി​ല്‍ എ​ഒ, ഫാ. കി​ര​ണ്‍ രാ​ജ് ഡിപി, ഫാ. ​അ​രു​ണ്‍ കു​മാ​ര്‍ എ​സ്എ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ കാ​ര്‍​മിക​രാ​യി​രു​ന്നു.

വൈ​കു​ന്നേ​രം 6.30 മ​ണി​ക്ക്‌​ സം​ഗ​മ വേ​ദി​യി​ല്‍ തെ​യ്‌​സെ പ്രാ​ര്‍​ഥന​യ്ക്ക് ഫാ. അ​രു​ണ്‍ പി. ​ജി​ത്ത് നേ​തൃ​ത്വം ന​ല്‍​കി. 7.30ന് ​അ​മ്മാ നി​മ​ല മൈ​ത്രി തീ​യേ​റ്റേ​ഴ്‌​സ് അ​വ​ത​രി​പ്പി​ച്ച വി​ല്‍​പ്പാ​ട്ടും, 8.30 ന് ​പാ​റശാ​ല നി​സ​രി മ്യൂ​സി​ക് ഒ​രു​ക്കി​യ ക്രി​സ്തീ​യ സം​ഗീ​താ​ര്‍​ച്ച​ന​യും ന​ട​ന്നു. ‌ആ​രാ​ധ​നാ ചാ​പ്പ​ലി​ല്‍ ക​രി​സ്മാ​റ്റി​ക് ക​മ്മീ​ഷ​ന്‍ നെ​യ്യാ​റ്റി​ന്‍​ക​ര രൂ​പ​ത ന​യി​ച്ച ജാ​ഗ​ര​ണ പ്രാ​ര്‍​ഥന​യും ന​ട​ന്നു.