ആര്യനാട് പഞ്ചായത്ത് മാലിന്യമുക്ത പഞ്ചായത്ത്
1539257
Thursday, April 3, 2025 6:41 AM IST
നെടുമങ്ങാട്: ആര്യനാട് പഞ്ചായത്തിനെ മാലിന്യമുക്ത പഞ്ചായത്തായി പ്രസിഡന്റ് വി. വിജുമോഹൻ പ്രഖ്യാപിച്ചു. കേരള സർക്കാരിന്റെ മാലിന്യമുക്ത നവകേരളം ജനകീയ കാമ്പയിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ആര്യനാട് പഞ്ചായത്ത് ഫലപ്രദമായി നടപ്പിലാക്കി പൂർത്തിയാക്കിയതിനെ തുടർന്നാണ് പ്രഖ്യാപനം. വൈസ് പ്രസിഡന്റ് യു. റീന സുന്ദരം അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐത്തി അശോകൻ സ്വാഗതം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രമിനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മുഹമ്മദ് ഷാജി, പറണ്ടോട് മുസ്ലിം ജമാഅത്ത് ഇമാം സൽമാൻ റഹ്മാൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എൽ. കിഷോർ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മോളി എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് സെക്രട്ടറി സനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ പ്രിയ ശുചിത്വ പ്രതിജ്ഞ ചൊല്ലി. തുടർന്ന് ഇഫ്താർ വിരുന്ന് നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ മോളി നന്ദി പറഞ്ഞു.