തി​രു​വ​ന​ന്ത​പു​രം: പേ​രൂ​ര്‍​ക്ക​ട​യി​ലെ അ​ല​ങ്കാ​ര ചെ​ടി വി​ല്‍​പ്പ​ന ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രി​യും നെ​ടു​മ​ങ്ങാ​ട് ക​രി​പ്പൂ​ര്‍ ച​രു​വി​ള കോ​ണ​ത്ത് സ്വ​ദേ​ശി​നി​യു​മാ​യ വി​നീ​ത​യെ കു​ത്തിക്കൊല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​ന്തി​മ വാ​ദം പൂ​ര്‍​ത്തി​യാ​യി. ഈ ​മാ​സം 10ന് ​വി​ധി പ​റ​യും. ഏ​ഴാം അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് ജ​ഡ്ജി പ്ര​സൂ​ണ്‍ മോ​ഹ​നാ​ണ് കേ​സ് പ​രി​ഗ​ണി​ക്കു​ന്ന​ത്.

ദൃ​ക്സാ​ക്ഷി​ക​ള്‍ ഇ​ല്ലാ​തി​രു​ന്ന കേ​സി​ല്‍ ശാ​സ്ത്രീ​യ, സാ​ഹ​ച​ര്യ തെ​ളി​വു​ക​ളെ മാ​ത്രം ആ​ശ്ര​യി​ച്ച പ്രോ​സി​ക്യൂ​ഷ​ന്‍ 118 സാ​ക്ഷി​ക​ളി​ല്‍ 96 പേ​രെ സാ​ക്ഷി​ക​ളാ​യി വി​സ്ത​രി​ച്ചു. പ്ര​തി​യു​ടെ സ​ഞ്ചാ​ര​പ​ഥം വ്യ​ക്ത​മാ​ക്കു​ന്ന​തി​നു സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ങ്ങി​യ 12 പെ​ന്‍​ഡ്രൈ​വ്, ഏ​ഴ് ഡി​വി​ഡി എ​ന്നി​വ​യും 222 രേ​ഖ​ക​ളും പ്രോ​സി​ക്യൂ​ഷ​ന്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

2022 ഫെ​ബ്രു​വ​രി ആ​റി​ന് പ​ക​ല്‍ 11.50നാ​ണ് ത​മി​ഴ്‌​നാ​ട് ക​ന്യാ​കു​മാ​രി തോ​വാ​ള വെ​ള്ളമ​ഠം രാ​ജീ​വ് ന​ഗ​ര്‍ സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന്‍ അ​ല​ങ്കാ​ര ചെ​ടി​ക​ട​യ്ക്കു​ള്ളില്‍വച്ച് വി​നീ​ത​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.