ട്രഷറികൾക്കു മുന്നിൽ കെഎസ്എസ്പിഎ ധർണ
1539258
Thursday, April 3, 2025 6:42 AM IST
നെടുമങ്ങാട് : കേരളം കണ്ട ഏറ്റവും വലിയ തൊഴിലാളി വിരുദ്ധനാണ് പിണറായി വിജയനെന്ന് കേരള എൻജിഒ അസോസിയേഷന്റെ മുൻ സംസ്ഥാന പ്രസിഡന്റും പെൻഷനേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് അംഗവുമായ കമ്പറ നാരായണൻ പറഞ്ഞു.
കെഎസ്എസ്പിഎ നെടുമങ്ങാട്, വാമനപുരം നിയോജകമണ്ഡലം കമ്മിറ്റികൾ സംയുക്തമായി നെടുമങ്ങാട് സബ് ട്രഷറിക്ക് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നെടുമങ്ങാട് നിയോജകമണ്ഡലം പ്രസിഡന്റ് ആർ. ശക്തിധരൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. ഗോപിനാഥൻ നായർ, കുന്നുംപുറം വാഹിദ്, ഡിസിസി അംഗം മൊട്ടമൂട് പുഷ്പാംഗദൻ, ശശിധരൻ നായർ, സൈറസ്, ദിവാകരൻ നായർ, വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.