ആന്‍ജിയോപ്ലാസ്റ്റി; ശില്‍പ്പശാല സംഘടിപ്പിച്ചു
1539246
Thursday, April 3, 2025 6:28 AM IST
മെഡിക്കല്‍കോളജ്: ഹൃദയധമനികളുടെ ഉള്‍ഭാഗത്തു കൊഴുപ്പ് അടിഞ്ഞുകൂടി വരുന്ന തടസങ്ങളെ കണ്ടുപിടിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയായ ഇന്‍ട്രാ വാസ്ക്കുലാര്‍ അള്‍ട്രാസൗണ്ട് നീയര് ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി ഉപയോഗിച്ചുള്ള നൂതന ആന്‍ജിയോപ്ലാസ്റ്റി ശില്‍പ്പശാല ആദ്യമായി തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ സംഘടിപ്പിച്ചു.
ഹൃദയധമനിയില്‍ തടസം നേരിടുന്ന എട്ടു രോഗികളില്‍ ഈ സംവിധാനം ഉപയോഗിച്ച് രക്തക്കുഴലിലെ തടസം കണ്ടുപിടിക്കുകയും അവയിലെ കൊഴുപ്പ് ബലൂണ്‍, സ്റ്റെനന്റ് തുടങ്ങിയവ ഉപയോഗിച്ച് നീക്കം ചെയ്യുകയും ചെയ്തു.
സാധാരണമായി ഒരു കത്തീറ്ററിനു 1.20 ലക്ഷം രൂപയാണു ചെലവു വരുന്നത്. സര്‍ക്കാരിന്റെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലും മെഡിസെപ്പിലുമായി ശസ്ത്രക്രിയകളുടെ മറ്റു ചെലവുകള്‍ വഹിക്കപ്പെട്ടു.
ശില്‍പ്പശാലയ്ക്ക് ഹൃദ്രോഗ വിഭാഗം മേധാവി ഡോ. കെ. ശിവപ്രസാദ്, പ്രഫസര്‍മാരായ ഡോ. മാത്യു ഐപ്പ്, ഡോ. സിബു മാത്യു, ഡോ. സുരേഷ് മാധവന്, ഡോ. പ്രവീണ്‍ വേലപ്പന് എന്നിവര്‍ നേതൃത്വം വഹിച്ചു. തീവ്രപരിചരണ വിഭാഗത്തിലുള്ള രോഗികള്‍ സുഖംപ്രാപിച്ചു വരുന്നതായി അധികൃതര്‍ അറിയിച്ചു.