താന്നിമൂട് ട്രൈബൽ എൽപി സ്കൂളിൽ വർണക്കൂടാരം
1538944
Wednesday, April 2, 2025 6:40 AM IST
പാലോട്: പെരിങ്ങമ്മല പഞ്ചായത്തിലെ താന്നിമൂട് ട്രൈബൽ എൽപി സ്കൂളിലെ നിർമാണം പൂർത്തീകരിച്ച വർണക്കൂടാരത്തിന്റെ ഉദ്ഘാടനം ഡി.കെ. മുരളി എം.എൽ എ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം അധ്യക്ഷത വഹിച്ചു. സർവശിക്ഷാ കേരളം പദ്ധതി പ്രകാരം 10 ലക്ഷം രൂപ ചെലവാക്കിയാണ് വർണക്കൂടാരം നിർമിച്ചത്.
ചടങ്ങിൽ വാർഡ് മെമ്പർ സിംലാ ദേവി, എഇഒ ഷീജ, ബിപിസി എസ്. ബൈജു, ഹെഡ്മിസ്ട്രസ് ജെ.എഫ്. ജമനിസാ ബീഗം, പിടിഎ പ്രസിഡന്റ് നാസ്മുദീൻ തുടങ്ങിയർ സംസാരിച്ചു.