ബൈജു കുമാർ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം മന്ദാകിനി ടീച്ചർക്ക്
1539256
Thursday, April 3, 2025 6:41 AM IST
വെഞ്ഞാറമൂട്: എകെഎസ്ടിയു സംസ്ഥാന നേതാവും ജനയുഗം സഹപാഠി കോളമിസ്റ്റും വെഞ്ഞാ റമൂട് ഗവ.ഹയർസെക്കൻഡറി സ്കൂൾ ഹൈസ്കൂൾ വിഭാഗം അധ്യാപകനും അന്തരിച്ച ബൈജു കുമാറിന്റെ പേരിൽ സിപിഐ പുല്ലമ്പാറ ലോക്കൽ കമ്മിറ്റി ഏർപ്പെടുത്തിയ വിദ്യാഭ്യാസ പ്രതിഭാ പുരസ്കാരം പ്രീ പൈമറി രംഗത്ത് 45 വർഷം സേവനം നടത്തിയ മന്ദാകിനി ടീച്ചർക്ക് സമ്മാനിച്ചു.
വാമനപുരം എൻഇഎസ് ബ്ളോക്കിനു കീഴിൽ 1963-ൽ എട്ട് പഞ്ചായത്തുകളിലായി ആരംഭിച്ച 10 മാതൃശിശു സംരക്ഷണ കേന്ദ്രങ്ങളിൽ ഒന്നായ തേമ്പാം മൂട്ടിലെ മഹിളാ സമാജത്തിലാആണ് മന്ദാകിനി ടീച്ചർ സേവനം ആരംഭിച്ചത്.