കെസിസിയുടെ ലഹരി വിരുദ്ധ ബോധവത്കരണം
1538939
Wednesday, April 2, 2025 6:40 AM IST
പാറശാല: കേരള കൗണ്‍സിൽ ഓഫ് ചർച്ചസ് (കെസിസി ) ക്ലർജി കമ്മീഷന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ബോധവത്കരണപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പാറശാലയിൽ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു സ്മിത നിർവഹിച്ചു. റവ. ഡോ. ജോർജ് ഈപ്പൻ അധ്യക്ഷത വഹിച്ചു.
റവ. ഡോ. സെൽവദാസ് പ്രമോദ്, കെ സിസി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി തോമസ്, ക്ലർജി കമ്മീഷൻ ചെയർമാൻ കമ്മീഷൻ ഫാ. എ.ആർ. നോബിൾ, ഫാ. ടി. ദേവപ്രസാദ്, ഫാ. എം സിജിണ്, കെ .ഷിബു, ഡേവിഡ് രാജ്, വിജിൻ ഡി ദാനം, രേഷ്മ, ആർഷ വിപൻ എന്നിവർ പ്രസംഗിച്ചു. പളുകൾ യുവജന സംഘടന കലാപരിപാടികൾ അവതരിപ്പിച്ചു.
ബോധവത്കരണ ക്ലാസ് ക്രമീകരിക്കുന്നതിനായി പരീശീലനം നേടിയ കൗണ്‍സിലിംഗ് ടീമിന്റെ ക്ലാസുൾ നടത്താനാഗ്രഹിക്കുന്നവർക്ക് 989503684 എന്ന നന്പരിൽ ബന്ധപ്പെടാവുന്നതാണ്.