˘യുവാവിന്റെ വിരലില്‍ വളയും മോതിരവും കുടുങ്ങി: രക്ഷകരായി ഫയര്‍ഫോഴ്സ്
1539245
Thursday, April 3, 2025 6:28 AM IST
മെഡിക്കല്‍കോളജ്: ഇടതു കൈവിരലില്‍ ആറു ചുരുളുകളുള്ള വളയും മോതിരവും കുടുങ്ങിയ യുവാവിനു ഫയര്‍ഫോഴ്സ് രക്ഷകരായി. കൊല്ലം കൊട്ടാരക്കര സ്വദേശി രതീഷിന്റെ (42) വിരലിലാണ് മോതിരം കുടുങ്ങിയത്. വര്‍ഷങ്ങളായി മോതിരവും വളയും കിടന്നു വിരല്‍ വീങ്ങിയ അവസ്ഥയിലായിരുന്നു.
ഇയാളുടെ കാല്‍വിരലിലും വളകള്‍ ഉണ്ടായിരുന്നതു കൊട്ടാരക്കര ഫയര്‍ഫോഴസ് മുറിച്ചുനീക്കുകയുണ്ടായി. അതിനുശേഷമാണ് ഇന്നലെ വൈകുന്നേരം അവര്‍തന്നെ തിരുവനന്തപുരം ഫയര്‍ഫോഴ്സ് ഓഫീസില്‍ രതീഷിനെ എത്തിച്ചത്. എന്നാല്‍ രതീഷിന് അനസേ്തഷ്യ നല്‍കാതെ ഒന്നുംചെയ്യാന്‍ സാധിക്കില്ലെന്നു വന്നതോടെ തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ എത്തിച്ചു.
അതിനുശേഷം തിരുവനന്തപുരം ഫയര്‍സ്റ്റേഷനില്‍ നിന്ന് ഫയര്‍ ആൻഡ് റസ്ക്യു ഓഫീസര്‍ ഷഹീറിന്റെ നേതൃത്വത്തില്‍ ഓഫീസര്‍മാരായ വിഷ്ണുനാരായണന്‍, ജി.കെ. അനീഷ്, ശ്രീജിത്ത്, എഫ്ആര്‍ഒ ഡ്രൈവര്‍ അഭിലാഷ് എന്നിവര്‍ മെഡിക്കല്‍കോളജില്‍ എത്തുകയും ഒരുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ വളയും മോതിരയും മുറിച്ചുനീക്കുകയുമായിരുന്നു. അപകടനില തരണംചെയ്ത രതീഷ് തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ തുടര്‍ചികിത്സയിലാണ്.