ഇന്ദിരാനഗറില്‍ പൈപ്പുപൊട്ടി കുടിവെള്ളം പാഴാകുന്നു
1538945
Wednesday, April 2, 2025 6:40 AM IST
പേരൂര്‍ക്കട: ഇന്ദിരാനഗറില്‍ പൈപ്പ് പൊട്ടി ജലം പാഴാകുന്നു. റോഡിന്റെ മധ്യഭാഗത്തായി ടാര്‍ ഇളകിയാണ് വെള്ളം പുറത്തേക്ക് ഒഴുകുന്നത്. പേരൂര്‍ക്കട വാട്ടർ അഥോറിറ്റി സെക്ഷന്‍ പരിധിയിലുള്ള പ്രദേശമാണ് ഇവിടം. നെട്ടയത്തേക്കു പോകുന്ന റോഡിനു സമീപം മേലേവീട് ഭഗവതിക്ഷേത്രത്തിനു സമീപമാണ് പൈപ്പ് പൊട്ടിയൊഴുകുന്നത്.
വേനല്‍ കടുത്തതോടെ ജലക്ഷാമം നേരിടുന്ന അവസരത്തിലാണ് ആയിരക്കണക്കിനു ലിറ്റര്‍ ജലം ദിനംപ്രതി ടാറിനടിയിലൂടെയും പുറത്തുകൂടിയും പാഴായിക്കൊണ്ടിരിക്കുന്നത്.
പ്രദേശത്ത് പൈപ്പിലൂടെ ജലം ലഭിക്കുന്നത് വളരെ കുറവായതിനു കാരണം വിവിധ സ്ഥലങ്ങളിലുള്ള പൈപ്പ് പൊട്ടലുകളാണെന്നു പ്രദേശവാസികള്‍ പറയുന്നു.