നിയന്ത്രണംവിട്ട സ്കൂട്ടര്‍ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു
1539293
Thursday, April 3, 2025 10:35 PM IST
പേരൂര്‍ക്കട: നിയന്ത്രണംവിട്ട സ്കൂട്ടര്‍ പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. പേയാട് ചെറുകോട് കാട്ടുവിള ദേവി മന്ദിരത്തില്‍ മനോഹരന് പിള്ള-സുശീലാദേവി ദമ്പതികളുടെ മകന് എം.എസ്. മനോജ്കുമാര്‍ (46) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ തിരുമല പാങ്ങോട് സൈനിക ക്യാമ്പിനു സമീപം കുളച്ചല്‍ സ്റ്റേഡിയത്തിനു മുന്‍വശത്തായിരുന്നു അപകടം.
തിരുവനന്തപുരം നഗരസഭയിലെ താത്ക്കാലിക ജീവനക്കാരനായ മനോജ് ജോലികഴിഞ്ഞ് തിരികെപ്പോകുന്നതിനിടെയാണ് അത്യാഹിതമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ മനോജിനെ ഉടന്‍തന്നെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അജിതകുമാരിയാണ് ഭാര്യ. മക്കള്‍ : ദേവിക, അനാമിക. പൂജപ്പുര പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12ന്. സഹോദരങ്ങള്‍ : എം.എസ്. മഹേഷ്കുമാര്‍, എം.എസ് മിഥുന്.