സെക്രട്ടേറിയറ്റിൽ സുരക്ഷാ ഡ്രിൽ ഇന്നും നാളെയും
1538942
Wednesday, April 2, 2025 6:40 AM IST
തിരുവനന്തപുരം: സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ ഇന്നും നാളെയും സുരക്ഷാ ഡ്രിൽ നടക്കും. ഇന്നു രാവിലെ എട്ടു മുതൽ നാളെ വൈകുന്നേരം എട്ടു വരെ സാഗർ കവച്ച് എന്ന പേരിൽ സ്പെഷൽ സെക്യൂരിറ്റി ഡ്രിൽ നടക്കും.
സെക്രട്ടേറിയറ്റിന് അകത്തേക്കും പുറത്തേക്കും പോകുന്നവർ തിരിച്ചറിയൽ കാർഡ് ധരിക്കണമെന്നു ചീഫ് സെക്യൂരിറ്റി ഓഫിസർ അറിയിച്ചു.