കിംസ്ഹെല്‍ത്ത് ആശുപത്രിക്ക് എക്സലന്‍സ് അവാര്‍ഡ്
1539249
Thursday, April 3, 2025 6:40 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ മികച്ച സ്ഥാപനത്തിനുള്ള മുഖ്യമന്ത്രിയുടെ എക്സലന്‍സ് അവാര്‍ഡ് കരസ്ഥമാക്കി തിരുവനന്തപുരം കിംസ്ഹെല്‍ത്ത്.
പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യമേഖലയിലെ മികച്ച തൊഴിലിടമായി കിംസ്ഹെല്‍ത്തിനെ തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ മന്ത്രി വി. ശിവന്‍കുട്ടിയില്‍നിന്ന് കിംസ്ഹെല്‍ത്ത് ഹ്യൂമൻ റിസോഴ്സസ് ഹെഡ് ജെസ്വിൻ കെ. കടവൻ പുരസ്കാരം ഏറ്റുവാങ്ങി.
ആന്റണി രാജു എംഎല്‍എ അധ്യക്ഷത വഹിച്ചു. തൊഴിൽ വകുപ്പ് സെക്രട്ടറി ഡോ. കെ. വാസുകി പ്രസംഗിച്ചു. ഡോ. എം.ഐ സഹദുള്ള പുരസ്കാര നേട്ടത്തെക്കുറിച്ചു വിശദീകരിച്ചു.