മലങ്കര കാത്തലിക്ക് അസോസിയേഷൻ ബാലരാമപുരം വൈദിക ജില്ലാസമിതി കർമപദ്ധതി ഉദ്ഘാടനം
1538935
Wednesday, April 2, 2025 6:31 AM IST
നെയ്യാറ്റിൻകര: മലങ്കര കാത്ത ലിക്ക് അസോസിയേഷൻ ബാലരാമപുരം വൈദിക ജില്ലാസമിതിയുടെ നേതൃത്വത്തിൽ കർമപദ്ധതി ഉദ്ഘാടനവും രോഗീസഹായ വിതരണവും കിറ്റ് വിതരണവും മുല്ലൂർ സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ നടത്തി. പാറശാല രൂപതാ വികാരി ജനറൾ മോൺ. സെലിൻ ജോസ് കോണാത്തുവിള ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പിരിച്വൽ ഡയറക്ടർ ഫാ. തോമസ് കോയീപ്പുറത്ത് ആമുഖ പ്രഭാഷണം നടത്തി. ജില്ലാ വികാരി ജോർജ് വെട്ടിക്കാട്ടിൽ മുഖ്യ സന്ദേശം നൽകി.
ജില്ലാ പ്രസിഡന്റ് അഡ്വ. രാജയൻ വെണ്ണിയുർ അധ്യക്ഷത വഹിച്ച യോഗത്തിൽ രൂപത സ്പിരിച്വൽ ഡയറക്റ്റർ ഫാ. തോമാസ് പൊറ്റപുരയിടം, രൂപത പ്രസിഡന്റ് സബീഷ് പീറ്റർ തിരുവല്ലം, കെസിഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ധർമ്മരാജ് പിൻകുളം, ഇടവക വികാരി ഫാ. അഭിലാഷ് , രൂപത ജനറൽ സെക്രട്ടറി അനീഷ് വടകര, ബിനു ബാലരാമപുരം, സുദർശൻ മുലൂർ, അനിൽകുമാർ, സ്റ്റീഫൻ തെങ്കറകോണം, മേഴ്സി പൊറ്റയിൽ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് വിവിധ യൂണിറ്റുകളിൽനിന്നും എത്തിയവർക്ക് രോഗി സഹായ വിതരണവും കിറ്റ് വിതരണവും നിർവഹിച്ചു.