സേവനങ്ങള്‍ വിപുലീകരിച്ച് ഹിന്ദ്ലാബ്സ്
1539244
Thursday, April 3, 2025 6:28 AM IST
തിരുവനന്തപുരം: സാധാരണക്കാര്‍ക്ക് താങ്ങാവുന്ന നിരക്കില്‍ ഗുണമേന്മയുള്ള ആരോഗ്യപരിശോധനകള്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ ഹിന്ദ്ലാബ്സ് ഡയഗ്നോസ്റ്റിക് സെന്റര്‍ ആന്‍ഡ് സ്പെഷ്യാലിറ്റി ക്ലിനിക്കിന്റെ സേവനങ്ങള്‍ വിപുലീകരിച്ചു.
മെഡിക്കല്‍ കോളജ് മെയിന്‍ ഗേറ്റിന് എതിര്‍വശത്തുള്ള ട്രിഡ കോംപ്ലക്സിലാണ് ഹിന്ദ്ലാബ്സ് ഡയഗ്നോസ്റ്റിക് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വിവിധ പരിശീലനങ്ങള്‍ നല്‍കുന്നതിനുള്ള ഹാള്‍ സൗകര്യം, ഇന്റ റാക്ടീവ് കസ്റ്റമര്‍ റിസപ്ഷന്, വാട്ട്സ് ആപ്പ് വഴി ഡിജിറ്റല്‍ റേഡിയോഗ്രാഫിക് ഇമേജ് പങ്ക് വെക്കല്‍, പുതിയ കോര്‍പ്പറേറ്റ് ലോഞ്ച് തുടങ്ങിയവയാണ് വിപുലീകരിച്ച സേവനങ്ങളുടെ ഭാഗമായി ഹിന്ദ്ലാബ്സില്‍ ലഭിക്കുക.