ലഹരിക്കെതിരെ നിർമിതബുദ്ധി; പദ്ധതിയുമായി കെയുഡബ്ല്യുജെ
1539250
Thursday, April 3, 2025 6:40 AM IST
തിരുവനന്തപുരം: ലഹരി വിപത്തിനെതിരായ പോരാട്ടത്തിൽ കേരള പത്രപ്രവർത്തക യൂണിയനും കൈകോർക്കുന്നു. നിരോധിത ലഹരികളുടെ വ്യാപനം തടയാൻ സർക്കാർ ആരംഭിച്ച ഏകോപിത കാന്പയിനുമായി സഹകരിച്ചാണ് പദ്ധതി. ലഹരി മഹാമാരിയെ നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ ചെറുക്കുക, അതിന്റെ കണ്ണി പൊട്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
പ്രകൃതി ദുരന്തങ്ങളുടെയും മഹാമാരികളുടെയും കെടുതികൾ നേരിടാൻ ജനതയ്ക്ക് ചാലകശക്തിയായ കേരളത്തിലെ മാധ്യമസമൂഹം നവദുരന്തമായ ലഹരിക്കെടുതിയെ നേരിടുന്നതിലും ഭരണകൂടവുമായി കൈകോർത്ത് സമൂഹത്തിന് പുതിയ ദിശാബോധം പകരാൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ പദ്ധതി നടപ്പാക്കുന്നതെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡൻറ് കെ.പി റജി, ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ എന്നിവർ അറിയിച്ചു.