ശ്രീചിത്തിര തിരുനാൾ സെൻട്രൽ സ്കൂളിൽ ക്രിസ്മസ് ആഘോഷം
1489162
Sunday, December 22, 2024 6:55 AM IST
വെള്ളറട: കുന്നത്തുകാല്‍ ശ്രീ ചിത്തിര തിരുനാള്‍ റസിഡന്‍ഷ്യല്‍ സെന്‍ട്രല്‍ സ്കൂളിലെ ക്രിസ്മസ് ആഘോഷം സ്കൂള്‍ ഓഡിറ്റോറിയത്തിൽ മേജര്‍ ആര്‍ച്ച് ബിഷപ് ഡോ. മാത്യൂസ് മാര്‍ പോളികാര്പോസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ടി. സതീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. പുഷ്പവല്ലി സ്വാഗതം പറഞ്ഞു.
പിടിഎ വൈസ് പ്രസിഡന്റ് ഡോ. പ്രിയങ്ക ശശി ആശംസകളർപ്പിച്ചു. തുടര്‍ന്ന് കേക്ക് മുറിക്കല്‍, കാന്‍ഡില്‍ ഡാന്‍സ്, ഏഞ്ചല്‍ ഡാന്‍സ്, സ്കിറ്റ്, ക്രിസ്മസ് ക്വയര്‍ തുടങ്ങി അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും വിവിധ കലാപരിപാടികള്‍ നടന്നു.