മൈക്രോ ഫിനാൻസ് തുക കൈമാറി
1489159
Sunday, December 22, 2024 6:55 AM IST
വാമനപുരം: എസ്എൻഡിപി യോഗം മഹാകവി കുമാരനാശാൻ സ്മാരക വാമനപുരം യൂണിയനിലെ ചുള്ളാളം ശാഖയിൽ പ്രവർത്തിക്കുന്ന ഗുരുപാദം വനിത സ്വയംസഹായ സംഘത്തിന് ഫെഡറൽ ബാങ്കിന്റെ വെഞ്ഞാറമൂട് ബ്രാഞ്ചിൽനിന്നും അനുവദിച്ച മൈക്രോ ഫിനാൻസ് തുക യൂണിയൻ ചെയർമാൻ രാജേന്ദ്രൻ സിതാര കൈമാറി. യൂണിയൻ കൺവീനർ എസ്.ആർ. രജികുമാർ മുഖ്യപ്രഭാഷണം നടത്തി.
യൂണിയൻ കമ്മിറ്റി അംഗങ്ങളായ എസ്.ആർ. ദാസ്, രാജേന്ദ്രൻ, ചന്തു വെള്ളുമണ്ണടി, ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് മാനേജർ ദർശൻ, ചുള്ളാളം ശാഖാ സെക്രട്ടറി ഉഷാ കുമാർ, ഗുരുപാദം വനിതാ സംഘം കൺവീനർ വൃന്ദ, ജോയിന്റ്് കൺവീനർ ഷീജ എന്നിവർ പങ്കെടുത്തു.