സേവാദള്‍ പാറശാല മണ്ഡലം കമ്മിറ്റി പൊതിച്ചോർ നല്കി
1489155
Sunday, December 22, 2024 6:46 AM IST
വെള്ളറട: മാരായമുട്ടം സേവാദള്‍ പാറശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പൊതിച്ചോറു നല്കി.
സേവാദള്‍ നിയോജകമണ്ഡലം പ്രസിഡന്റ് തത്തിയൂര് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സേവാദള്‍ ജില്ലാ കോ-ഓർഡിനേറ്റര്‍ മലകുളങ്ങര ജോണി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാരായമുട്ടം മണ്ഡലം പ്രസിഡന്റ് ബിനില്‍ മണലുവിള, കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി മാരായ മണ്ണൂര്‍ ശ്രീകുമാര്‍, മണ്ണൂര്‍ ഗോപന്, ആനാവൂര്‍ വിഷ്ണു, ശ്രീരാഗം ശ്രീകുമാര്‍,
മണലുവിള സുജിന്‍, സോവാദള് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് തൃപ്പലവൂര്‍ ജയപ്രകാശ്, കേട്ടയ്ക്കല് ഗോപകുമാര്‍, കോട്ടയ്ക്കല്‍ വിനോദ്, പുല്ലത്തേരി സുരേഷ് എന്നിവര്‍ നേതൃത്വം നല്കി.