പെരിങ്ങമ്മല പഞ്ചായത്തിൽ മാഫിയാഭരണം: പാലോട് രവി
1489157
Sunday, December 22, 2024 6:55 AM IST
പാലോട്: പെരിങ്ങമ്മല പഞ്ചായത്തില്‍ ഇപ്പോള്‍ നടക്കുന്നതു മാഫിയ ഭരണമാണന്നും, പൊന്മുടിയിലെ മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റിലെ അനധികൃത നിര്‍മാണം പഞ്ചായത്തിന്റെ ഒത്താശയോടെയാണു നടക്കുന്നതെന്നും ഡിസിസി പ്രസിഡന്റ് പാലോട് രവി പറഞ്ഞു.
യുഡിഎഫ് പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേ ഹം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് താന്നിമൂട് ഷംസുദീന്‍ അധ്യക്ഷനായ യോഗത്തില്‍ കെപിസിസി മുന്‍ നിര്‍വാഹക സമി തി അംഗം ആനാട് ജയന്, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് സുല്‍ഫി,
വൈസ് പ്രസിഡന്റ് ഇടവം ഖാലിദ്, ഡിസിസി ജനറല്‍ സെക്രട്ടറി ഡി. രഘുനാഥന്, ബ്ലോക്ക് പ്രസിഡന്റ് ബി. സുശീലന്, സുധീര്‍ഷ, ബി. പവിത്രകുമാര്‍, പി.എന്‍. അരുണ്‍ കുമാര്‍, ജില്ലാപഞ്ചായത്തംഗം സോഫി തോമസ്, ബി.എല്‍. കൃഷ്ണപ്രസാദ്, കൊച്ചുവിള അന്‍സാരി, ഗീത പ്രിജി, നസീമ ഇല്യാസ് തുടങ്ങിയവർ പ്രസംഗിച്ചു.
അശാസ്ത്രിയമായ വാര്‍ഡ് വിഭജനം റദ്ദാക്കുക, ലൈഫ് ഭവന പദ്ധതിക്ക് തുക അനുവദിക്കുക, ആയിരവല്ലി കുടിവെള്ള പദ്ധതി ജനങ്ങള്‍ക്കു തുറന്നു കൊടുക്കുക, കാട്ടുപന്നി വെടിവെപ്പു പുനരാരംഭിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം.