പ്രവർത്തനരഹിതമായ എക്സ് റേ യൂണിറ്റിന് റീത്തുസമർപ്പിച്ച് ഐഎൻടിയുസി
1489156
Sunday, December 22, 2024 6:55 AM IST
തിരുവനന്തപുരം: ആറ്റിങ്ങൽ വലിയകുന്ന് താലൂക് ആശുപത്രിയിൽ രണ്ടാഴ്ചയായി പ്രവർത്തന രഹിതമായ എക്സ്- റേ യൂണിറ്റിനു മുൻപിൽ റീത്തുവച്ചു പ്രതിഷേധിച്ച് ഐഎൻടിയുസി ആറ്റിങ്ങൽ റീജണൽ കമ്മിറ്റി. റീജണൽ പ്രസിഡന്റ് എം. ഇയ്യാസ് നേതൃത്വം നൽകി.
ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് എസ്. ജയചന്ദ്രൻ നായർ, ഐഎൻടിയുസി പ്രവർത്തകരായ എസ്. കൃഷ്ണകുമാർ, വിഷ്ണു പ്രസീൽ, ആർ. രാജു, അജയൻ വലിയകുന്ന്, എം. ഷിനോജ്, എസ്. നസീം, അഭിരാജ് വൃന്ദാവനം, ബി.ജെ. അരുൺ, കർഷക കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് മനോജ് ആറ്റിങ്ങൽ തുടങ്ങിയവർ പങ്കെടുത്തു