അംബേദ്കറെ അപമാനിച്ചതിൽ പ്രതിഷേധ മാർച്ച്
1489158
Sunday, December 22, 2024 6:55 AM IST
നേമം: ഭരണഘടനാശില്പി ഡോ. അംബേദ്കറെ അപമാനിച്ചതിലും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുത്തതിലും പ്രതിഷേധിച്ച് നേമം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.
തിരുമലയിൽ നടന്ന മാർച്ച് നേമം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.പി. അജിത് ലാൽ, കെപിസി സി സെക്രട്ടറി മുടവൻ മുഗൾ രവി, കമ്പറ നാരായണൻ പ്രേംജി, വിമലാലയം ശശി, കരകുളം ശശി, കെ. ശശികുമാർ, കെ. നാരായണൻകുട്ടി, സജി എന്നിവർ നേതൃത്വം നൽകി.