കാരുണ്യ വിശ്രാന്തി ഭവന് ജൂബിലി സമ്മേളനം നാളെ
1489149
Sunday, December 22, 2024 6:46 AM IST
തിരുവനന്തപുരം: ശ്രീകാര്യം കട്ടേലയില്‍ കാന്‍സര്‍ രോഗികളുടെ പാലിയേറ്റീവ് കെയര്‍ സെന്റര്‍ എന്ന നിലയില്‍ ആരംഭിച്ച കാരുണ്യ വിശ്രാന്തി ഭവന്റെ ജൂബിലി സമ്മേളനം നാളെ നടത്തും.
വൈകുന്നേരം മൂന്നിനു ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ ബാവ ഉദ് ഘാടനം ചെയ്യും. മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. ജൂബിലിയോടാനുബന്ധിച്ച് നാലു പുതിയ പദ്ധതികള്‍ക്ക് ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷന്‍ കാതോലിക്കാ ബാവ ആരംഭം കുറിക്കും.
ഫാ. ടി.ജെ. അലക്സാണ്ടര്‍ ചടങ്ങിന് സ്വാഗതം പറയും. ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. സൈക്കോ-സോഷ്യോ റീഹാബിലിറ്റേഷന്‍ സെന്റര്‍ നിര്‍മാണ ഉദ്ഘാടനം ശശി തരൂര്‍ എംപിയും കെയര്‍ ആൻ ഡ് സപ്പോര്‍ട്ട് സെന്റര്‍ ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രന് എംഎല്‍എയും നിര്‍വഹിക്കും.
ഡോ. ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് മെത്രാപ്പോലീത്ത, കാരുണ്യ വിശ്രാന്തി ഭവന് കോ-ഓര്‍ഡിനേറ്റര്‍ തോമസ് ജോണ്‍ റമ്പാന്, മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ബി.എസ്. സുനില്‍കുമാര്‍, തിരുവനന്തപുരം ഭദ്രാസന സെക്രട്ടറി ഫാ. ഗീവര്‍ഗീസ് കണിയാന്തറ, വാര്‍ഡ് കൗണ്‍സിലര്‍ എസ്.ആര്. ബിന്ദു തുടങ്ങിയവര്‍ പങ്കെടുക്കും.