ഇന്റർ യൂണിവേഴ്സിറ്റി വോളിബോൾ: കേരളയ്ക്കും കാലിക്കറ്റിനും ജയം
1489150
Sunday, December 22, 2024 6:46 AM IST
തിരുവനന്തപുരം: സൗത്ത് സോൺ ഇന്റർ യൂണിവേഴ്സിറ്റി വോളിബാൾ പുരുഷ ടൂർണമെന്റ് ക്വാർട്ടർ ഫൈനലിൽ കേരളയ്ക്കും കാലിക്കറ്റിനും ജയം.
കേരളയും മാംഗളൂർ സർവകലാശാലയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ നേരിട്ടുള്ള മൂന്നു സെറ്റുകൾക്ക് (25-13, 25-17, 25-16) കേരള സർവകലാശാല വിജയിച്ചു. രണ്ടാം ക്വാർട്ടർ മത്സരത്തിൽ കാലിക്കറ്റ് സർവകലാശാലയും എംജി സർവകലാശാലയുമായുള്ള മത്സരത്തിൽ ( 25-23, 25-17, 27-29, 25-20) കാലിക്കറ്റ് സർവകലാശാല വിജയിച്ചു.
ഇതോടുകൂടി കാലിക്കറ്റ് സർവകലാശാലയും, കേരള സർവകലാശാലയും ഓൾ ഇന്ത്യ ടൂർണമെന്റ് കളിക്കാനുള്ള യോഗ്യത നേടി. ക്വാർട്ടർ ഫൈനൽസിലെ മറ്റു വിജയികളായ എസ്ആർഎംഐ എസ്ടി സർവകലാശാലയും മദ്രാസ് സർവകലാശാലയും ആദ്യ നാലു സ്ഥാനങ്ങൾക്കായുളള പോരാട്ടത്തിനിറങ്ങും.